Thu. Jan 23rd, 2025
ഡൽഹി:

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയിൽ പ്രണബ് മുഖർജിക്ക് കൊവിഡും സ്ഥിരീകരിച്ചിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നുവെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതിയില്ലെന്നാണ് ആർ ആർ സൈനിക ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നത്. പിതാവിന് വേണ്ടി പ്രാർഥിക്കാൻ എല്ലാവരോടും അഭ്യർഥിക്കുന്നുവെന്ന് മകൻ അഭിജിത് മുഖർജി ഇന്നലെ രാത്രി ട്വീറ്റ് ചെയ്തു.

By Athira Sreekumar

Digital Journalist at Woke Malayalam