മുംബൈ:
റെയില്‍വെയില്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കുന്ന പശ്ചാത്തലത്തിൽ സ്വകാര്യ സര്‍വീസ് ഓപ്പറേറ്റര്‍മാര്‍ക്കുള്ള മാനദണ്ഡങ്ങളും ചട്ടങ്ങളും കേന്ദ്ര റെയിൽവേ മന്ത്രാലയം രൂപീകരിച്ചു. കൃത്യനിഷ്ഠ പാലിക്കാത്ത സ്വകാര്യ ട്രെയിനുകള്‍ക്ക് വന്‍തുക പിഴ ചുമത്താനാണ് സര്‍ക്കാരിന്റെ നീക്കം. നേരത്തെ സ്റേഷനുകളിലെത്തുന്ന ട്രെയിനുകളും താമസിച്ചെത്തുന്ന ട്രെയിനുകളും പിഴ നൽകണം. കൂടാതെ സ്വകാര്യട്രെയിനുകളുടെ വരുമാനത്തെ സംബന്ധിക്കുന്ന കൃത്യമായ കണക്ക് സര്‍ക്കാരിന് നല്‍കണമെന്നും നിലവിലെ ചട്ടത്തിൽ പറയുന്നു.