Mon. Dec 23rd, 2024
ഡൽഹി:

ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടെന്ന് ആരോപിച്ച് എംഎൽഎ ജര്‍ണയില്‍ സിങ്ങിനെ ആം ആദ്മി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ആം ആദ്മി പാര്‍ട്ടി ഒരു മതേതര പാര്‍ട്ടിയാണെന്നും ഒരു മതത്തെയും അവഹേളിക്കുന്ന ആര്‍ക്കും പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാവില്ലെന്നും പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യകത്മാക്കി. എന്നാല്‍ തന്റെ ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്ത ഇളയ മകന്‍ അബദ്ധത്തില്‍ ഇട്ട പോസ്റ്റാണതെന്ന് അദ്ദേഹം ജര്‍ണയില്‍ അവകാശപ്പെട്ടു.  

By Athira Sreekumar

Digital Journalist at Woke Malayalam