Sun. Jan 12th, 2025
തിരുവനന്തപുരം:

യുഎഇ കോണ്‍സുലേറ്റ് മുഖേനെ ഭക്ഷണപാക്കറ്റുകള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് നടത്തിയ ആശയവിനിമയ വിവരങ്ങള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട്  മന്ത്രി കെ ടി ജലീലിന് ലോകായുക്ത നോട്ടിസ്. റമസാന്‍ കിറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈമാസം 24 ന് മുന്‍പ്  നല്‍കണമെന്നാണ് നോട്ടീസിൽ പറയുന്നത്. എന്നാൽ ജലീൽ മതഗ്രന്ഥത്തിന്റെ മറവിൽ സ്വർണം കടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. വാട്സപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നയതന്ത്ര ലഗേജ് സ്വീകരിച്ചുവെന്ന ജലീലിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam