Sun. Feb 23rd, 2025
പത്തനംതിട്ട:

ചിറ്റാറിൽ പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മരണത്തിൽ  വനം വകുപ്പ് വിശദമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. മത്തായിയുടെ ഭാര്യ ഷീബ നല്‍കിയ ഹർജിയിലാണ് നടപടി. ഒരാഴ്ചയ്ക്കകം അന്വേഷണ പുരോഗതി അറിയിക്കണമെന്നും പത്തനംതിട്ട എസ്പിയോട് കോടതി നിര്‍ദേശിച്ചു. സംഭവം നടന്നതിന്‍റെ സമീപ പ്രദേശത്ത് വനം വകുപ്പിന്‍റെ വാഹനം കണ്ടതിനെ കുറിച്ച്‌ പൊലീസ് എന്ത് അന്വേഷണമാണ് നടത്തിയതെന്നും കോടതി ചോദിച്ചു.

എന്നാൽ മത്തായിയുടെ മരണം സിബിഐ അന്വേഷിക്കുന്നത് സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാറിന്‍റെ നിലപാട് ഹൈക്കോടതി തേടിയിട്ടുണ്ട്. അതേസമയം കസ്റ്റഡിയിലായിരുന്ന മത്തായിയെ വിട്ടുകിട്ടാന്‍ വനപാലക സംഘത്തോടൊപ്പം ഉണ്ടായിരുന്ന ആള്‍ മത്തായിയുടെ ഭാര്യ ഷീബയെ വിളിച്ച്‌ 75,000 രൂപ ആവശ്യപ്പെട്ടിരുന്നു എന്നും പോലീസ് പറയുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam