Mon. Dec 23rd, 2024
കൊച്ചി:

സ്വർണ്ണക്കള്ളക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷ്, സെയ്ദ് അലവി എന്നിവരുടെ ജാമ്യാപേക്ഷ തള്ളി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കുറ്റസമ്മത മൊഴി കൂടാതെ സ്വപ്നയ്‌ക്കെതിരെ മറ്റ് തെളിവുകളുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.

ബാഗിൽ സ്വർണ്ണമുണ്ടെന്ന് ഉറപ്പുള്ളത് കൊണ്ടാണ് സ്വപ്ന ബാഗ് തിരിച്ചയക്കാൻ ശ്രമിച്ചതെന്നും കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. നേരത്തെ എന്‍ഐഎ കോടതിയും സ്വപ്‌നയ്ക്ക് ജാമ്യം നിഷേധിച്ചിരുന്നു. അതേസമയം കേസിലെ മറ്റൊരു പ്രതിയായ സംജുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 17 ലേക്ക് മാറ്റി.