Thu. Apr 25th, 2024
കൊല്ലം:

അഞ്ചൽ ഉത്രവധക്കേസ് പ്രതികള്‍ക്കെതിരേയുള്ള കുറ്റപത്രം പൊലീസും, വനം വകുപ്പും സമര്‍പ്പിച്ചു. ഒന്നാം പ്രതി സൂരജിനെതിരെയും രണ്ടാം പ്രതി സുരേഷിനെതിരെയുമാണ് വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിലെ മറ്റ് പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം ഏതാനും ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് റേഞ്ച് ഓഫീസര്‍ ബി.ആര്‍ ജയന്‍ അറിയിച്ചു. വനം വകുപ്പ് അന്വേഷണോദ്യോഗസ്ഥർ രാവിലെ 11 നും പൊലീസ് സംഘം ഉച്ചയക്ക് ശേഷം മൂന്ന് മണിയോടെയുമാണ് കുറ്റപത്രം സമർപ്പിച്ചത്.

By Athira Sreekumar

Digital Journalist at Woke Malayalam