Sun. Dec 22nd, 2024
തിരുവനന്തപുരം:

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സെെബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി സിപിഎം മുഖപത്രം. മാധ്യമങ്ങള്‍ നടത്തുന്ന ചെറുത്ത് നില്‍പ്പ് അപ്രഖ്യാപിത വിമോചന സമരത്തിന്‍റെ മുന്നൊരുക്കമെന്ന് മുഖപത്രത്തില്‍ പറയുന്നു. സൈബര്‍ കുറ്റകൃത്യങ്ങളും ന്യായമായ മാധ്യമ വിമര്‍ശനവും കൂട്ടിക്കെട്ടി ഇടതുപക്ഷത്തെ അടിക്കാനാകുമോ എന്നാണ് നോട്ടമെന്നും മുഖപ്രസംഗത്തില്‍ ആരോപണമുണ്ട്. അതേസമയം, മാധ്യമപ്രവർത്തകർക്ക് എതിരായ സൈബർ ആക്രമണത്തിൽ മാധ്യമങ്ങൾക്കൊപ്പം സഖ്യകക്ഷിയായ സിപിഎമ്മിനെക്കൂടി വിമർശിച്ചാണ് സിപിഐ മുഖപത്രം.

വിമർശകരുടെ തായ്‍വേര് ചികഞ്ഞ് സ്വന്തം അടിമണ്ണൊലിച്ച് പോകരുതെന്ന് സിപിഐ ഓർമിപ്പിക്കുന്നു. കേട്ടറിവുകൾ വാർത്തയാക്കുന്നതല്ല മാധ്യമപ്രവർത്തനം. വ്യക്തികളെയും സമൂഹത്തെയും അവഹേളിക്കുന്ന വാർത്തകൾ പ്രസിദ്ധീകരിക്കരുത്. ഗോസിപ്പുകൾക്ക് പിന്നാലെ പോകരുത്. പുറത്തേക്കിറങ്ങുമ്പോൾ സ്വദേശാഭിമാനിയെയും കേസരി ബാലകൃഷ്ണപിള്ളയെയും ഒന്ന് ഓർക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam