ജയ്പൂര്‍:
രാജസ്ഥാനില്‍ ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെ നാളെ നിയമസഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് ബിജെപി. ഇന്ന് ചേര്‍ന്ന നിയമസഭ കക്ഷി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കട്ടാരിയയാണ് ഇക്കാര്യം അറിയിച്ചത്. നേരത്ത, അവിശ്വാസ പ്രമേയം ആവശ്യപ്പെടില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. ഭൂരിപക്ഷം തെളിയിക്കാൻ വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ട ആവശ്യം കോൺഗ്രസിനാണെന്നും ബിജെപി വാദിച്ചിരുന്നു.
അതേസമയം, അശോക് ഗെഹ്ലോട്ടിന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്‍റെ നടപടികളിൽ നിറയെ വൈരുദ്ധ്യങ്ങളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് സതീഷ് പൂനിയ ആരോപിച്ചു. ഇതിനിടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് അശോക് ഗെഹ്‌ലോട്ട് ക്യാമ്പും രംഗത്തെത്തി.