ചണ്ഡീഗഢ്:
ഒന്നര ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന പദ്ധതിയ്ക്ക് പഞ്ചാബ് സർക്കാർ ഇന്ന് തുടക്കമിട്ടു. സംസ്ഥാനത്ത് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഓൺലൈൻ ക്ലാസുകൾ ലഭ്യമാകുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഒരു ലക്ഷത്തി എഴുപത്തി എണ്ണായിരം പേര്‍ക്കാണ് സ്മാർട്ട് ഫോണുകള്‍ നല്‍കുന്നത്. സംസ്ഥാനത്തെ 26 വ്യത്യസ്ത സ്ഥലങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍വെച്ചാണ് ഫോണുകൾ വിതരണം ചെയ്യുക.