Wed. Jan 22nd, 2025
പത്തനംതിട്ട:

ചിറ്റാറിൽ പോലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട മത്തായിയുടെ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഷീബ ഹൈക്കോടതിയെ സമീപിച്ചു. മത്തായിയുടെ മൃതദേഹം സംസ്‍കരിക്കാതെ ബന്ധുക്കൾ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. ആരോപണ വിധേയരായ വനപാലകരെ അറസ്റ്റ് ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അതേസമയം മത്തായിയെ കസ്റ്റഡിയിലെടുത്തതിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴച പറ്റിയെന്ന് ചൂണ്ടിക്കാട്ടി വനം വകുപ്പ് മന്ത്രി കെ രാജുവിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam