മോസ്കോ:
കൊവിഡിന് വാക്സിൻ ആദ്യം കണ്ടുപിടിച്ച് ലോകം കീഴടക്കാനുള്ള മത്സരത്തിലായിരുന്നു കഴിഞ്ഞ കുറച്ച് മാസങ്ങളായി വമ്പൻ രാജ്യങ്ങൾ എല്ലാം തന്നെ. ഇംഗ്ലണ്ട് വിജയകരമായി രണ്ടാംഘട്ട പരീക്ഷണം പൂർത്തിയാക്കി മൂന്നാംഘട്ടത്തിലേക്ക് പ്രവേശിച്ചപ്പോഴേക്കും റഷ്യ ഗോളടിച്ചു.
രണ്ടാംഘട്ട പരീക്ഷണം വിജയിച്ചപ്പോൾ തന്നെ തങ്ങൾ വികസിപ്പിച്ചെടുത്ത വാക്സിന് അംഗീകാരം നൽകിയതായി പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പ്രഖ്യാപിച്ചു. സോവിയറ്റ് യൂണിയൻ 1957ൽ വിക്ഷേപിച്ച ലോകത്തിലെ ആദ്യ കൃതൃമ ഉപഗ്രഹമായ ‘സ്പുട്നിക്കി’നെ അനുസ്മരിച്ച് കൊണ്ട് ‘സ്പുനിക് 5’ എന്ന് വാക്സിന് പേരും നൽകി.
ലോകമഹാമാരിയെ ചെറുക്കുമെന്ന് അവകാശപ്പെട്ടുകൊണ്ട് വന്നിരിക്കുന്ന റഷ്യൻ വാക്സിനെ എല്ലാവരും സ്വാഗതം ചെയ്തു. വാക്സിൻ കണ്ടുപിടിച്ചതിന് റഷ്യൻ പ്രസിഡന്റിന് നന്ദി അറിയിക്കാൻ മലയാളികളും മുൻനിരയിൽ തന്നെ കൂടി.
വ്ലാഡിമിർ പുടിന്റെ പേരിലുള്ള ഒരു ഫേസ്ബുക്ക് പേജിൽ ഇന്നലെ മുതൽ നന്ദി പ്രകടനങ്ങളുടെ ഒരു പേമാരി തന്നെയാണ്.
അതിലെ ചില രസകരമായ കമന്റുകൾ ഇവയാണ്;
“ഒരു പതിനായിരം ബോട്ടിൽ തന്നാൽ പിന്നെ അത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കണ്ടുപിടിച്ചോളാം”
“എന്തെര് അണ്ണാ ഈ കേക്കണത് ഒള്ളത് തന്നെ. ഇല്ലോളം വാക്‌സിന്‍ നമ്മക്കും കൂടി തരണേ അണ്ണാ… തിരോന്തോരം മൊത്തം ആയി. ചൈനക്ക് ഒന്നും ആദ്യം കൊടുക്കല്ലേ പുട്ടണ്ണാ.. അഴുക്ക കൂട്ടങ്ങള്‍ ആണ്.”
“അണ്ണനോടുള്ള ബഹുമാനസൂചകമായി നാളെ കേരളത്തിലെ വീട്ടമ്മമാര്‍ രാവിലെ പുട്ടുണ്ടാകുന്നതാണ്.”
“ഹാലോ മിസ്റ്റര്‍ പുട്ടിന്‍, താങ്കള്‍ പേര് ആയി ഉപയോഗിക്കുന്നത് മലയാളികളുടെ സ്വന്തം വാക്ക് ആയ ‘പുട്ട്’ ആണ്. തല്‍ക്കാലം റോയല്‍റ്റി തരേണ്ട കുറച്ച് വാക്സിന്‍ തന്നാല്‍ മതി. എന്നാല്‍ വൊക്കെ ബെയ്.”
“ആധാരം വിറ്റിട്ട് ആണേലും ഞാന്‍ പൈസ തരാം.. പുട്ടേട്ടാ പെട്ടെന്നു എല്ലാവരിലും എത്തിക്കൂ വാക്സിന്‍.”