Mon. Dec 23rd, 2024
കൊച്ചി:

സംസ്ഥാനത്തെ ക്വാറികളുടെ ദൂരപരിധി സംബന്ധിച്ച ഹരിത ട്രെെബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സർക്കാരിന്റെ സത്യവാങ്മൂലം കണക്കിലെടുത്താണ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ജനവാസ മേഖലയില്‍ നിന്ന് ക്വാറികള്‍ക്ക് 200 മീറ്റര്‍ ദൂരപരിധി വേണമെന്നായിരുന്നു ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. ഈ ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. 50 മീറ്റര്‍ മാത്രം മതിയെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ജനവാസകേന്ദ്രങ്ങളിൽ നിന്ന് ക്വാറികളുടെ അകലം 50 മീറ്ററിൽ നിന്ന് 200 മീറ്റർ ആയി ഉയർത്തി കഴിഞ്ഞ മാസം 21നാണ് ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടത്. ഈ ഉത്തരവ് നടപ്പായിരുന്നെങ്കില്‍ 95 ശതമാനം ക്വാറികളും പൂട്ടേണ്ടതായിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam