Mon. Dec 23rd, 2024
തിരുവനന്തപുരം:

തിരുവനന്തപുരം ജില്ലയില്‍ അഞ്ച് പൊലീസുകാര്‍ക്കുകൂടി കൊവിഡ്. വട്ടിയൂര്‍ക്കാവ്, ശ്രീകാര്യം, ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം, എസ്എപി ക്യാമ്പ്, തിരുവനന്തപുരം സിറ്റി എആര്‍ ക്യാമ്പ്, എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന അഞ്ചുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ആശങ്കക്ക് ഇടയാക്കുന്നുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചത് അഞ്ച് സ്റ്റേഷനുകളിലായി ജോലി ചെയ്യുന്നവര്‍ക്കാണെന്നത് കൂടുതല്‍ ഗൗരവകരമാണ്.