Mon. Dec 23rd, 2024
ഡൽഹി:

രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ ഇനി മുതൽ പ്രാദേശിക ഭാഷ അറിയാവുന്ന ഉദ്യോഗസ്ഥരെ നിയോഗിക്കാൻ സിഐഎസ്എഫ് തീരുമാനിച്ചു. ഹിന്ദി അറിയാത്തതിന്റെ പേരിൽ വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ അപമാനിച്ചുവെന്ന ഡിഎംകെ എംപി കനിമൊഴിയുടെ പരാതിയുടെ പശ്ചാത്തലത്തിലാണ് നടപടി. പ്രത്യേക മതവിഭാഗക്കാരും ഹിന്ദി സംസാരിക്കാത്തവരും ഇന്ത്യക്കാർ അല്ലെന്ന് വരുത്താനാണ് ശ്രമം നടക്കുന്നതെന്ന് കനിമൊഴി ആരോപിച്ചു. കേന്ദ്രസർക്കാർ നയത്തിന്‍റെ ഭാഗമാണിതെന്നാണ് ആരോണം. 

By Athira Sreekumar

Digital Journalist at Woke Malayalam