Wed. Jan 22nd, 2025
കൊച്ചി:

കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ റൺവേകളിൾ അടിയന്തര സുരക്ഷാ ഓഡിറ്റിന് ഡിജിസിഎ തിരുമാനം. ഡിജിസിഎ റൺവേ അഘർഷണം, ചരിവ്, പ്രവർത്തന ഏരിയ ലൈറ്റിംഗ്, മൊത്തത്തിലുള്ള ആശയവിനിമയം, നാവിഗേഷൻ സംവിധാനങ്ങൾ മുതലായവയാണ് പരിശോധിക്കുക. തിരുവനന്തപുരത്ത് പക്ഷികൾ മൂലം ഉള്ള വെല്ലുവിളി ഗുരുതരമാണെന്ന് അധികൃതർ പറയുന്നു. തിരുവനന്തപുരത്തിനും കൊച്ചിയ്ക്കും പുറമേ മറ്റ് 10 വിമാനത്താവളങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്തും. നേരത്തെ കരിപ്പൂർ വിമാനദുരന്തത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ റൺവേയുടെ നീളം 2,850 മീറ്ററായി പുനസ്ഥാപിക്കാൻ തീരുമാനമായിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam