Mon. Dec 23rd, 2024
മ്യൂനിച്ച്:

യുവേഫ യൂറോപ്പ ലീഗില്‍ സെമി ഫൈനല്‍ ലൈനപ്പായി.  17ന് നടക്കുന്ന ആദ്യ സെമിയില്‍ സ്പാനിഷ് ക്ലബ്ബ് സെവിയ്യ മുന്‍ പ്രീമിയര്‍ ലീഗ് ചാംപ്യന്മാരായ  മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ നേരിടും.  18ന് രണ്ടാം സെമിയില്‍ ഇറ്റാലിയന്‍ ടീമായ ഇന്റര്‍ മിലാന്‍ ഉക്രെയ്‌നിന്റെ ഷക്തര്‍ ഡൊണസ്‌ക്കിനേയും നേരിടും.

ഇംഗ്ലീഷ് ടീമായ വോള്‍വ്‌സിനെ ഒരു ഗോളിന് വീഴ്ത്തിയാണ് സെവിയ്യ സെമിയിലെത്തിയത്. മത്സരം അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴായിരുരുന്നു സെവിയ്യയുടെ ഗോള്‍. ലൂകാസ് ഒകാംമ്പോസാണ് ഗോള്‍ നേടിയത്. നേരത്തെ വോള്‍വ്‌സിന് ലഭിച്ച പെനാല്‍റ്റി ജോസ് ജിമിനെസ് നഷ്ടമാക്കിയിരുന്നു.