Sun. Jan 19th, 2025
ഇടുക്കി:

മൂന്നാർ പെട്ടിമുടി ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 52 ആയി. അഞ്ചാം ദിവസമായ ഇന്നും ഊർജിതമായ രീതിയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇനി കണ്ടെത്താനുള്ള 18 പേരിൽ ഭൂരിഭാഗവും കുട്ടികളാണ്. കനത്ത മഴയും വെള്ളക്കെട്ടും ഉരുൾപ്പൊട്ടി ഒലിച്ചിറങ്ങിയ വലിയ പാറക്കൂട്ടങ്ങളുമൊക്കെ രക്ഷാപ്രവർത്തിന് വെല്ലുവിളിയാകുന്ന സാഹചര്യമാണുള്ളത്. ഡ്രോൺ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പുഴ കേന്ദ്രീകരിച്ച് തെരച്ചിൽ തുടരാനാണ് രക്ഷാ പ്രവര്‍ത്തകർ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ ഇടുക്കി, കോട്ടയം ജില്ലാ കളക്ടര്‍മാരും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥരുമെല്ലാം ഇന്ന് യോഗം ചേരുന്നുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam