തൃശൂര്‍:
തൃശൂര്‍ പുത്തൂരില്‍ വനിതാ വില്ലേജ് ഓഫിസര്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കേസില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി. അന്യായമായി തടങ്കലില്‍ വെച്ചു, ഭീഷണിപ്പെടുത്തി, മാനസികമായി പീഡിപ്പിച്ചു, ഔഗ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി തുടങ്ങി വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് തൃശ്ശൂര്‍ ഉല്ലൂര്‍ പൊലീസ് പഞ്ചായത്ത് പ്രസിഡന്‍റിനും ഭരണസമിതി അംഗങ്ങള്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഇന്നലെയാണ് പഞ്ചായത്തു ഭരണസമിതി മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് വില്ലേജ് ഓഫിസര്‍ സി എന്‍ സിമി ആത്മഹത്യക്ക് ശ്രമിച്ചത്.