Mon. Dec 23rd, 2024

ലെബനന്‍:

ലെബനനില്‍ ഹസ്സന്‍ ദിയാബ് സര്‍ക്കാര്‍ രാജിവെച്ചു.  ബെയ്‌റൂട്ട് തുറമുഖത്തിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന ശക്തമായ ജനരോഷത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ രാജിവെച്ചത്. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങളുടെ വികാരം ഉള്‍ക്കൊള്ളുന്നതായും അവര്‍ക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നതായും രാജി പ്രഖ്യാപിച്ച് ഹസ്സന്‍ ദിയാബ് പറ‍ഞ്ഞു. ഈ മാസം നാലിനുണ്ടായ ബെയ്‌റൂട്ടിലെ സ്ഫോടനത്തില്‍ 160-ലധികം പേരാണ് മരണമടഞ്ഞത്. 

By Binsha Das

Digital Journalist at Woke Malayalam