Sun. Apr 27th, 2025
തൃശൂർ:

പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഘെരാവോ ചെയ്യുന്നതിനിടെ വില്ലേജ് ഓഫീസർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൃശൂർ ജില്ലയിലെ പുത്തൂർ വില്ലേജ് ഓഫീസിലാണ് സംഭവം. ലൈഫ് മിഷൻ പദ്ധതിക്ക് സർട്ടിഫിക്കറ്റ് നൽകുന്നത് വൈകുന്നുവെന്ന് ആരോപിച്ചാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സമരം നടന്നതിന്റെ പിന്നാലെ സമരക്കാർ വില്ലേജ് ഓഫീസറെ ഘെരാവോ ചെയ്തത്.  ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.

By Athira Sreekumar

Digital Journalist at Woke Malayalam