Mon. Dec 23rd, 2024

ജയ്പ്പൂർ:

രാജസ്ഥാൻ കോൺഗ്രസ്സ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയ വിമത നീക്കത്തിൽ നിന്ന് സച്ചിൻ പൈലറ്റ് പിന്നോട്ട് എന്ന് സൂചന. സച്ചിൻ പൈലറ്റ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചതായി പാര്‍ട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  ഒത്തുതീര്‍പ്പിനുള്ള സാധ്യതകള്‍ സച്ചിന്‍ ക്യാമ്പ് തേടുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് സച്ചിന്‍ സമയം തേടിയിട്ടുണ്ട്. 

എന്നാൽ അതിനുള്ള മറുപടി ഇതുവരെ രാഹുൽ ഗാന്ധി നൽകിയിട്ടില്ല. മുതിര്‍ന്ന നേതാക്കളായ കെസി വേണുഗോപാലുമായും അഹമ്മദ് പട്ടേലുമായും സച്ചിന്‍ ഫോണില്‍ ആശയവിനിമയം നടത്തി. രണ്ടാഴ്ച മുമ്പ് ഡല്‍ഹിയില്‍ ഒരിടത്തുവെച്ച് സച്ചിനും പ്രിയങ്കയും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് ഈ നീക്കം.

By Arya MR