Thu. May 2nd, 2024
ഡൽഹി:

കേന്ദ്രസർക്കാരിന്റെ പുതിയ കരട് പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനത്തിൽ സംസ്ഥാനങ്ങൾക്ക് ആശങ്ക. 2016-ലെ വിജ്ഞാപനം റദ്ദാക്കിക്കൊണ്ടുള്ള പുതിയ കരടിൽ ജനങ്ങൾക്ക് അഭിപ്രായമറിയിക്കാനുള്ള അവസാന തീയ്യതി നാളെയാണ്. പ്രകൃതിദുരന്തങ്ങള്‍ വര്‍ഷാ വര്‍ഷം ആവര്‍ത്തിക്കുമ്പോള്‍ പുതിയ വിജ്ഞാപനം എത്രത്തോളം പരിസ്ഥിതിക്ക് കോട്ടം തട്ടുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. കേരളം കേന്ദ്രത്തോട് വിയോജിപ്പ് രേഖപ്പെടുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ പറഞ്ഞിരുന്നു. 

By Athira Sreekumar

Digital Journalist at Woke Malayalam