ന്യൂഡല്‍ഹി:
സ്കൂളുകൾക്ക് 50 മീറ്റർ ചുറ്റളവിലും കാന്റീനുകളിലും ജങ്ക് ഫുഡ് വിൽപ്പന പാടില്ലെന്ന് ഇന്ത്യൻ ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേഡ് അതോറിറ്റി അറിയിച്ചു. വിദ്യാർത്ഥികളുടെ ആരോഗ്യം മുൻനിർത്തിയാണ് നടപടി. സ്കൂളുകളിൽ ജങ്ക് ഫുഡ് നിരോധിക്കുന്നതുസംബന്ധിച്ച് തീരുമാനമെടുക്കാൻ 2015-ൽ ഡൽഹി ഹൈക്കോടതി ഭക്ഷ്യസുരക്ഷാ അതോറിറ്റിയോട് യോട് നിർദേശിച്ചിരുന്നു. അതേസമയം, സ്കൂളുകളിൽ വൃത്തിയും പോഷകസമൃദ്ധവുമായ ആഹാരവും കുട്ടികൾക്ക് ഉറപ്പാക്കണമെന്ന് നാഷണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യുട്രീഷൻ അധികൃതർ അറിയിച്ചു.