Thu. Apr 25th, 2024

ന്യൂഡല്‍ഹി:

ബംഗ്ലാദേശില്‍ കുടങ്ങിക്കിടക്കുന്ന രണ്ടായിരത്തി അറുന്നൂറ്റി എൺപത് ഇന്ത്യാക്കാരെ സംസ്ഥാനത്ത് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് പശ്ചിമ ബംഗാളിനോട് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെട്ടു.  ആദ്യഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് മുതല്‍ കുടുങ്ങിക്കിടക്കുന്ന ഇവരെ സംസ്ഥാനത്ത് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രം നേരത്ത ആവശ്യപ്പെട്ടിരുന്നതാണ്. അതേസമയം കേന്ദ്രത്തിന്റെ അഭ്യർത്ഥന പരിഗണിക്കാമെന്നും എന്നാൽ ട്രെയിനിൽ കയറുന്നതിന് മുൻപ് അവരുടെ കൊവിഡ് ടെസ്റ്റ് കേന്ദ്രം പൂർത്തിയാക്കണമെന്നും ബംഗാൾ പ്രതികരിച്ചു.

By Binsha Das

Digital Journalist at Woke Malayalam