Fri. Nov 22nd, 2024
ഡൽഹി:

ഇന്ത്യന്‍ ഹോക്കി ഫോര്‍വേഡ് താരം മന്‍ദീപ് സിങ്ങിനും കൊവിഡ് സ്ഥിരീകരിച്ചു. ദേശീയ ക്യാമ്പിന് വേണ്ടി ബെംഗളൂരു സായി ക്യാമ്ബില്‍ എത്തി കോവിഡ് പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യന്‍ ഹോക്കി ടീമില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആറായി. നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗ്, സുരേന്ദര്‍ കുമാര്‍, ജസ്‌കരന്‍ സിങ്, വരുണ്‍ കുമാര്‍, കൃഷ്ണന്‍ ബഹദൂര്‍ പഥക് എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam