Wed. Jan 22nd, 2025

മാഡ്രിഡ്:

ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ലെപ്‌സിഗിനെ നേരിടാനൊരുങ്ങുന്ന അത്‌ലറ്റികോ മാഡ്രിഡിലെ രണ്ട് പേർക്ക്  കൊവിഡ് സ്ഥിരീകരിച്ചു.  എന്നാല്‍ താരങ്ങള്‍ക്കാണോ കോച്ചിംഗ് സ്റ്റാഫുകള്‍ക്കാണോ കൊവിഡെന്നുള്ള കാര്യം ക്ലബ് പുറത്തുവിട്ടിട്ടില്ല. ഇരുവരും ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചുവെന്നും ടീം മാനേജ്‌മെന്റ് വ്യക്തമാക്കി. പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണില്‍ ഈ 13നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുക.  പിഎസ്ജി- അറ്റ്‌ലാന്റ മത്സരമാണ് ആദ്യം. 

By Binsha Das

Digital Journalist at Woke Malayalam