Sat. Jan 18th, 2025

റാന്നി:

കനത്തെ മഴയെ തുടര്‍ന്ന് പമ്പ അണക്കെട്ടില്‍ ജലനിരപ്പ് ഉയർന്നതിനാൽ ഡാം ഉടൻ തുറക്കും. ആറു ഷട്ടറുകള്‍ രണ്ട് അടിവീതം ഒന്‍പതു മണിക്കൂര്‍ തുറക്കാനാണ് തീരുമാനം. പമ്പ നദിയിൽ നാൽപ്പത് സെന്റീമീറ്ററെങ്കിലും ജലനിരപ്പ് ഉയരും. അഞ്ചു മണിക്കൂറിനുള്ളിൽ റാന്നി ടൗണിലേക്ക് വെള്ളമെത്തുമെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  റാന്നി ടൗണിൽ 19 ബോട്ടുകളും തിരുവല്ലയിൽ ആറ് ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്.

അതേസമയം, അണക്കെട്ട് തുറക്കുന്നത് വഴി വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് കെഎസ്ഇബിയും ജില്ലാ ഭരണകൂടവും അറിയിച്ചു. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. നീരൊഴുക്ക് കാര്യമായി ഉണ്ടാകില്ല.  ചെറിയ ഡാമുകൂടിയായതിനാൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി.

 

 

 

By Binsha Das

Digital Journalist at Woke Malayalam