Wed. Jan 22nd, 2025

രാജമല:

രാജമലയിലെ പെട്ടിമുടി മണ്ണിടിച്ചിലിൽ കാണാതായവരിൽ ഒരാളുടെ  മൃതദേഹം കൂടികണ്ടെത്തി. ഇതോടെ, മരണസംഖ്യ 27 ആയി ഉയർന്നു. ഇനിയും ഇവിടെ നിന്ന് 40 പേരെ കണ്ടെത്താനുണ്ട്. സ്നിഫർ ഡോഗുകളെ ഉപയോഗിച്ചാണ് നിലവിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. 200 ദുരന്തനിവാരണ സേന അംഗങ്ങളുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ തിരിച്ചില്‍ നടത്തുന്നത്.

ഇതിനിടെ, പെട്ടിമുടിയിയില്‍ തിരച്ചിലിനെത്തിയ ഫയര്‍ഫോഴ്സ് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴയില്‍ നിന്ന് വന്ന സംഘത്തില്‍പ്പെട്ടയാള്‍ക്കാണ് രോഗം. ഇത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് വിലയിരുത്തല്‍.

ഇന്നലെ തമിഴ്നാട്ടില്‍ നിന്നടക്കം യാതോരു കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ ജീപ്പില്‍ ആളുകള്‍ കുത്തിനിറച്ചായിരുന്നു പെട്ടിമുടിയില്‍ മരിച്ചവരുടെ സംസ്കാര ചടങ്ങുകള്‍ക്കായി എത്തിയത്. തമിഴ്നാട്ടില്‍ രോഗവ്യാപനം തീവ്രമായതിനാല്‍ ഈ കൂട്ടത്തോടെയുള്ള വരവും രോഗവ്യാപന തോത് വര്‍ധിക്കാന്‍ കാരണമാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

 

By Binsha Das

Digital Journalist at Woke Malayalam