Thu. Dec 19th, 2024

കോട്ടയം:

കനത്ത മഴയില്‍ കോട്ടയം ജില്ലയിലെ സ്ഥിതി രൂക്ഷമാകുന്നു. പാലമുറിയില്‍ പൊലീസിന്റെയും, നാട്ടുകാരുടെയും നിർദേശം അവഗണിച്ച് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ച‌‌‌‌ എൻഡിആർഎഫിന്റെ ജീപ്പ് കുടുങ്ങി. മീനച്ചിലാറിന്‍റെ കൈവഴിയിലെ കുത്തൊഴുക്കാണ് അപകട കാരണം.

വെള്ളക്കെട്ടില്‍ ജീപ്പ് കൊണ്ടുപോകരുതെന്ന നിര്‍ദേശമാണ് എൻഡിആർഎഫ് സംഘം അവഗണിച്ചത്. വാഹനങ്ങള്‍ കടത്തിവിടരുതെന്ന് പൊലീസ് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. പാലമുറിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായിരുന്നു. അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് കാണാതായത്. ഇദ്ദേഹത്തിനായുള്ള തിരിച്ചിലിന് കൂടിയാണ്  എൻഡിആർഎഫ് സംഘം ഇവിടെയെത്തിയത്.

 

By Binsha Das

Digital Journalist at Woke Malayalam