Wed. Jan 22nd, 2025

ബാഴ്‌സലോണ:

യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ കരുത്തരായ ബാഴ്‌സലോണയുടെയും ബയേണ്‍ മ്യൂണിക്കിന്‍റെയും നേര്‍ക്കുനേര്‍ പോരാട്ടം. ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ നാപ്പോളി ഉയര്‍ത്തിയ വെല്ലുവിളി മറികടന്നാണ് ബാഴ്‌സലോണ ക്വാര്‍ട്ടറില്‍ കടന്നത്. ബാഴ്‌സലോണ നാപ്പോളിയെ 3-1ന് തോല്‍പ്പിച്ചപ്പോള്‍ ബയേണ്‍ മ്യൂണിക്ക് ചെല്‍സിയെ 4-1നും തകര്‍ക്കുകയായിരുന്നു.

10-ാം മിനിറ്റില്‍ തന്നെ ക്ലെമന്റ് ലെഗ്ലെറ്റിന്റെ ഹെഡറിലൂടെ ബാഴ്‌സ മുന്നിലെത്തിയിരുന്നു. 23-ാം മിനിറ്റില്‍ സൂപ്പര്‍ താരം മെസ്സിയുടെ മാജിക്കില്‍ ബാഴ്സ വീണ്ടും വലനിറച്ചു. നാപ്പോളി ബോക്‌സില്‍ മൂന്ന് ഡിഫന്‍ഡര്‍മാരുടെ പ്രതിരോധം ഭേദിച്ചാണ് മെസ്സി സ്‌കോര്‍ ചെയ്തത്. ഈ സീസണില്‍ എല്ലാ കളികളിലുമായി മെസ്സിയുടെ ഗോള്‍ നേട്ടം 31 ആയി ഉയര്‍ന്നു. ലൂയിസ് സുവാരസാണ് ബാഴ്‌സലോണയ്ക്ക് വേണ്ടി മൂന്നാമത്തെ ഗോള്‍ നേടിയത്.

By Binsha Das

Digital Journalist at Woke Malayalam