Thu. Apr 25th, 2024

തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട തീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ അതീവ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

കേരള തീരത്ത് ഇന്ന് മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കടൽക്ഷോഭം രൂക്ഷമായതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിര്‍ദേശമുണ്ട്.

ഒഡീഷയ്ക്കും പശ്ചിമ ബംഗാളിനും സമീപത്തായി ബംഗാൾ ഉൾക്കടലിൽ ഇന്ന് മറ്റൊരു ന്യൂനമർദം കൂടി രൂപംകൊള്ളുമെന്നും, എന്നാല്‍ ഈ ന്യൂന മര്‍ദ്ദം കേരളത്തെ ബാധിക്കില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

By Binsha Das

Digital Journalist at Woke Malayalam