Mon. Dec 23rd, 2024

രാജമല:

മൂന്നാര്‍ രാജമലയില്‍ ഏകദേശം  80 ഓളം പേര്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് മേല്‍ മണ്ണിടിഞ്ഞു. ഇരുപതോളം വീടുകള്‍ മണ്ണിനടിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് പേരെ മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. സമീപത്തുള്ള പെരിയവര പാലം പൂര്‍ണമായും തകര്‍ന്ന അവസ്ഥയാണ്. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനത്തിന് സംഭവ സ്ഥലത്തേക്ക് എത്തുന്നത് പ്രയാസകരമാണ്.  സമീപത്തെ ആശുപത്രികളോട് തയ്യാറായിരിക്കാന്‍ നിര്‍ദേശം നൽകിയിട്ടുണ്ട്.

മൂന്നാറിലെ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനങ്ങൾക്കുള്ള എല്ലാ നിർദേശവും നൽകിയിട്ടുണ്ടെന്ന് മന്ത്രി എം എം മണി പറഞ്ഞു. രക്ഷാ പ്രവർത്തകർക്ക് അപകടം നടന്ന സ്ഥലത്തേക്ക് എത്തിപ്പെടാൻ പ്രയാസമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

By Binsha Das

Digital Journalist at Woke Malayalam