Sun. Feb 23rd, 2025
ഇടുക്കി:

ഇടുക്കിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ലഭിച്ചു. ല്ലതണ്ണി സ്വദേശി മാര്‍ട്ടിന്റെ മൃതദേഹമാണ് ലഭിച്ചത്. കാറിലുണ്ടായിരുന്ന അനീഷിനായി തിരച്ചില്‍ തുടരുകയാണ്. തല്ലതണ്ണിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പാലത്തില്‍ നിന്ന് കാര്‍ ഒലിച്ചുപോകുകയായിരുന്നു. ഇടുക്കിയിലെ കോഴിക്കാനം അണ്ണന്‍തമ്പിമല, മേലെ, ചിന്നാർ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. അതേസമയം, കോട്ടയം മീനച്ചിലാറ്റിൽ ക്രമാതീതമായി ജലനിരപ്പുയരുന്നു. പാലാ ഈരാറ്റുപേട്ട പനയ്ക്കപ്പാലം റോഡിലും ഇടപ്പാടി റോഡിലും വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. പാലക്കാടും മഴ നാശം വിതയ്ക്കുന്നു. കനത്ത മഴയിൽ വീട് തകർന്ന് പോക്കുപ്പടി സ്വദേശിയായ എഴുപതുകാരൻ മൊയ്തീന്‍ മരിച്ചു. വീട്ടിലുണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങൾക്കും പരിക്കേറ്റു.

By Athira Sreekumar

Digital Journalist at Woke Malayalam