Mon. Dec 23rd, 2024

തിരുവനന്തപുരം:

കേരള പോലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിവരാവകാശ നിയമ പരിധിയിൽ ഉൾപ്പെടുന്നതല്ലെന്ന്  പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍.  കേരള പോലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റര്‍ ഇതുവരെ ഓരോ മാസവും എത്ര പറന്നു.  ഇതുവരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിന്റെ ആവശ്യങ്ങള്‍ മറ്റ് വിശദാംശങ്ങള്‍ എന്നിവ തേടി കാക്കനാട് സ്വദേശി ധനരാജ് ആണ് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയത്.

എന്നാൽ,  ഹെലികോപ്റ്ററിന്റെ ഉപയോഗം സംബന്ധിച്ച കാര്യങ്ങള്‍  സംസ്ഥാനത്തെ കോണ്‍ഫിഡന്‍ഷ്യല്‍ ബ്രാഞ്ച് ആണ് കൈകാര്യം ചെയ്യുന്നത്.  ബ്രാഞ്ചിനെ വിവരാവകാശ നിയമ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ആയതിനാൽ, മറുപടി നൽകാനാകില്ലെന്നാണ് ധനരാജന്  പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറിൽ നിന്ന് ലഭിച്ച മറുപടി. 

By Binsha Das

Digital Journalist at Woke Malayalam