Thu. Jan 23rd, 2025

ഡൽഹി:

രാജ്യത്ത് സ്വർണ്ണ ഇറക്കുമതിയിൽ വൻ വർധന. വിദേശത്തുനിന്ന് ജൂലായില്‍ 25.5 ടണ്‍  സ്വർണ്ണമാണ് വാങ്ങിയത്.  കഴിഞ്ഞവര്‍ഷം ഇത് 20.4 ടണ്ണായിരുന്നു. കഴിഞ്ഞമാസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോഴുള്ള വർധന ഇരട്ടിയോളമാണ്. അതോടൊപ്പം, സ്വർണ്ണവിലയും വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് ​ഗ്രാമിന് 60 രൂപയാണ് കൂടിയത്. പവന് 480 രൂപയും വർധിച്ചു. ​ഗ്രാമിന് 5,250 രൂപയാണ് ഇന്നത്തെ സ്വർണ്ണത്തിന്റെ വിൽപ്പന നിരക്ക്. പവന് 42,000 രൂപയും.  സ്വർണ്ണത്തിന്റെ എക്കാലത്തെയും ഉയർന്ന നിരക്കാണിത്.

By Arya MR