Wed. Nov 6th, 2024

എറണാകുളം:

എറണാകുളം ജില്ലയിൽ തീരപ്രദേശങ്ങളിലും കോതമംഗലം, ആലുവ, പറവൂർ മേഖലകളിലും ശക്തമായ മഴ തുടരുകയാണ്.  ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നതോടെ പെരിയാറിന്റെ തീരപ്രദേശങ്ങൾ വെള്ളത്തിനടിയിലായി.  ഇതിനോടകം  ജില്ലയിൽ 11 ക്യാമ്പുകളിലായി 380 ആളുകളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. കോതമംഗലത്ത് ആദിവാസി മേഖലകൾ ഒറ്റപ്പെട്ടു. മലയോര മേഖലകളിൽ ജാഗ്രത നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് കളക്ടർ എസ് സുഹാസ് അറിയിച്ചു. അതേസമയം, മഴക്കെടുതി തുടരുന്ന  171 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി.  നിരവധി കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി.  ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കോഴിക്കോട് നഗരപ്രദേശങ്ങളിലും വെളളം കയറി.

By Binsha Das

Digital Journalist at Woke Malayalam