Mon. Dec 23rd, 2024
തിരുവനന്തപുരം:

ട്രഷറി തട്ടിപ്പുകേസ് പ്രതി ബിജുലാലിന് താന്‍ പാസ് വേഡ് പറഞ്ഞുകൊടുത്തിട്ടില്ലെന്നും, സഹായിച്ചില്ലെന്നും മുന്‍ വഞ്ചിയൂര്‍ സബ് ട്രഷറി ഓഫിസറായിരുന്ന വി ഭാസ്കര്‍. സബ് ട്രഷറി ഓഫിസര്‍ പറഞ്ഞു തന്ന ലോഗിനും പാസ് വേഡും വച്ചാണ് താന്‍ രണ്ടുകോടിരൂപ തട്ടിയെടുത്തതെന്നായിരുന്നു പൊലീസിന് ബിജുലാല്‍ മൊഴി നല്‍കിയിരുന്നത്. മേയ് 31നാണ് ഭാസ്കര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചത്. ഏപ്രില്‍ 15 മുതല്‍ താന്‍ ദീര്‍ഘ അവധിയിലായിരുന്നെന്നും ഭാസ്കര്‍ പറഞ്ഞു. ഏപ്രില്‍ 23 മുതല്‍ മേയ് 18 വരെ പല തവണയായി രണ്ടുകോടി രൂപയാണ് ബിജുലാല്‍ തട്ടിയെടുത്തത്. ഇതില്‍ 74 ലക്ഷം രൂപയാണ് നഷ്ടമായത്. അതേസമയം, ബിജുലാലിന്‍റെ കരമനയുള്ള വാടക വീട്ടില്‍ പൊലീസ് പരിശോധന നടത്തുകയാണ്. ബിജുലാലിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ തിങ്കളാഴ്‍ച പൊലീസ് അപേക്ഷ നല്‍കും. 

By Athira Sreekumar

Digital Journalist at Woke Malayalam