Wed. Oct 29th, 2025
കോഴിക്കോട്:

 
കരിപ്പൂർ വിമാനത്താവളത്തിൽ വിമാനാപകടം. അപകടത്തിൽ പൈലറ്റ് അടക്കം മൂന്നുപേർ മരിച്ചു. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദുബായിയിൽ നിന്നും കരിപ്പൂരേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് റൺവേയിൽ നിന്ന് തെന്നിമാറി താഴേക്ക് പതിക്കുകയായിരുന്നു. രാത്രി 7.48 നാണ് സംഭവം നടന്നത്

വിമാനത്തിൽ 191 പേർ ഉണ്ടായിരുന്നു. പൈലറ്റായ ക്യാപ്റ്റൻ ദീപക് വി സാഠേ ആണ് മരിച്ചത്. നിരവധി പേർക്ക് ഗുരുതര പരിക്കുണ്ട്.

രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നു.