Sun. Jan 19th, 2025
കൊച്ചി:

പകര്‍പ്പാവകാശമില്ലാത്ത സിനിമകള്‍ യൂട്യൂബ് ചാനല്‍ വഴി സംപ്രേക്ഷണം ചെയ്ത ആറ് കമ്പനികള്‍ക്ക് നോട്ടീസ് അയയ്ക്കാനും, സിനിമകള്‍ സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്തി വെയ്ക്കാനും കോഴിക്കോട്‌ ജില്ലാ പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവിട്ടു. പകര്‍പ്പവകാശമുള്ള ദാദാസാഹിബ്, ഗ്രാമഫോണ്‍, ഇങ്ങനെ ഒരു നിലാപക്ഷി, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, രാക്ഷസ രാജാവ് എന്നീ സിനിമകള്‍  അനുമതിയില്ലാതെ യൂട്യൂബ്, ഇന്‍റര്‍നെറ്റ് എന്നിവ വഴി സംപ്രേക്ഷണം ചെയ്‌തെന്നാണ് ആരോപണം. ജില്ലാ കൊമഴ്‌സ്യല്‍ കോടതിയില്‍ വരുന്ന ആദ്യത്തെ പകര്‍പ്പാവകാശ ലംഘന കേസാണിത്.

By Athira Sreekumar

Digital Journalist at Woke Malayalam