Mon. Dec 23rd, 2024
മുംബൈ:

നടന്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടി റിയ ചക്രബര്‍ത്തിയോട് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കല്‍, സുശാന്ത് സിങ് രജ്പുതിന്റെ പണം തട്ടിയെടുത്തു തുടങ്ങിയ ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന്‍റെ ഭാഗമാകാനാണ് വെള്ളിയാഴ്ച ഹാജരാകന്‍ നടിയെട് ആവശ്യപ്പെട്ടിരിക്കുന്നത്. റിയയുടെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനോടും ഇഡി ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നുള്ള ഫണ്ടുകളുടെ ഒഴുക്ക്, മുംബൈയിലെ രണ്ടു വസ്തുവകകളില്‍ റിയ നടത്തിയ നിക്ഷേപം എന്നിവയെ കുറിച്ച് ഇഡി നിശദമായി അന്വേഷിച്ചുവരികയാണ്.

By Athira Sreekumar

Digital Journalist at Woke Malayalam