Thu. Jan 23rd, 2025
തിരുവനന്തപുരം:

സർക്കാർ ഫയലുകളിലെ വിശദാംശങ്ങൾ ചോരുന്നത് തടയാൻ കർശന നടപടിയുമായി സർക്കാർ. ഉത്തരവുകൾ അടക്കം പുറത്തുപോയാൽ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥർക്കുള്ള മുന്നറിയിപ്പ്. ഇത് സംബന്ധിച്ച സർക്കുലർ ചീഫ് സെക്രട്ടറി പുറത്തിറക്കി. സർക്കാർ പദ്ധതികളിൽ അനധികൃത കൺസൾട്ടൻസികൾക്ക് കരാർ നൽകിയതും, കരാർ നിയമനങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങളും പുറത്ത് പോയതിനെ തുടർന്നാണ് കർശന നടപടിയെന്നാണ് റിപ്പോർട്ട്. എല്ലാ വകുപ്പ് സെക്രട്ടറിമാർക്കും മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കത്ത് നൽകി.

By Athira Sreekumar

Digital Journalist at Woke Malayalam