Mon. Dec 23rd, 2024
തിരുവനന്തപുരം:

താന്‍ കൊവിഡ് ബാധിതനാണെന്ന വ്യാജ പ്രചാരണത്തിനെതിരെ മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയ്ക്കും, ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും പരാതി നല്‍കി. ‘കാവി മണ്ണ്’ ഫെയ്സ്ബുക്ക് പേജിനെതിരെയാണ് പരാതി. വാര്‍ത്തയോടുള്ള ഫെയ്സ്ബുക്ക് പേജിലെ പ്രതികരണങ്ങള്‍ ഗവര്‍ണറെ അവഹേളിക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു. വിഷയത്തിൽ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കി.

By Athira Sreekumar

Digital Journalist at Woke Malayalam