Mon. Dec 23rd, 2024

അഹമ്മദാബാദ്:

ഗുജറാത്തിലെ അഹമ്മദാബാദില്‍ കൊവിഡ് ആശുപത്രിക്ക് തീപിടിച്ച് ഐസിയു വാര്‍ഡില്‍ ചികില്‍സയിലിരുന്ന എട്ടു രോഗികള്‍ മരിച്ചു. 40 രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ശ്രേയ് ആശുപത്രിയില്‍ പുലര്‍ച്ചെ 3.30നായിരുന്നു അപകടം ഉണ്ടായത്. രോഗികളുടെ കുടുംബാംഗങ്ങളും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

സ്വന്തം സംസ്ഥാനത്തുണ്ടായ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ അനുശോചനമറിയിച്ചു. തീപ്പിടിത്തത്തില്‍ പൊള്ളലേറ്റവര്‍ക്ക് എത്രയും വേഗം സുഖം പ്രാപിക്കാന്‍ കഴിയട്ടെയെന്ന് മോദി ആശംസിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരന്തനിവാരണഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

 

By Binsha Das

Digital Journalist at Woke Malayalam