Mon. Dec 23rd, 2024

തിരുവനന്തപുരം:

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഇടുക്കി, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിൽ റെഡ് അലർട്ടും  വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് അഞ്ച് മുതൽ ഓഗസ്റ്റ് ഒൻപത് വരെയുള്ള ദിവസങ്ങളിലാണ് അതിതീവ്ര മഴ പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യാറെടുപ്പുകള്‍ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

By Binsha Das

Digital Journalist at Woke Malayalam