വാഷിംഗ്‌ടൺ:
സര്‍ക്കാര്‍ ഏജന്‍സികളുടെ ജോലികള്‍ക്ക് സ്വന്തം പൗരന്‍മാര്‍ക്ക് മുന്‍ഗണന നല്‍കി അമേരിക്ക. ഫെഡറല്‍ ഏജന്‍സികളില്‍ എച്ച് 1ബി വിസയിലെത്തുന്നവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് വിലക്കി. ഇതുസംബന്ധിച്ച എക്സിക്യൂട്ടിവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. സര്‍ക്കാര്‍ ഏജന്‍സികള്‍ നേരിട്ടോ അല്ലാതെയോ വിദേശികളെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് വിലക്കുന്ന ഉത്തരവാണിത്. പ്രധാനമായും എച്ച് 1 ബി വിസയുടെ ഉപഭോക്താക്കള്‍ ഇന്ത്യക്കാരാണ്. അതിനാല്‍ ആയിരകണക്കിന് ഇന്ത്യക്കാരെ നടപടി പ്രതികൂലമായി ബാധിക്കും.