Mon. Dec 23rd, 2024
തിരുവനന്തപുരം:

ട്രഷറി തട്ടിപ്പ് നടന്നത് ഏഴുമാസം കൊണ്ടെന്ന് എഫ്ഐആര്‍. വഞ്ചിയൂർ സബ്ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്‍റായ ബിജുലാല്‍ കഴിഞ്ഞ ഡിസംബര്‍ 23 മുതല്‍ ജൂലൈ 31 വരെയുള്ള വിവിധ ദിവസങ്ങളില്‍ പണം വകമാറ്റി. ഭാര്യയുടേത് ഉള്‍പ്പെടെ മൂന്ന് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയത്. അതേസമയം, സബ്ട്രഷറിയിൽ നിന്ന് രണ്ടു കോടി തട്ടിയ ബിജുലാലിനെ പിരിച്ചുവിട്ടു കൊണ്ട് സര്‍ക്കാര്‍ ഇന്ന് ഉത്തരവിറക്കിയേക്കും. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ അടക്കം ചുമത്തിയാണ് പ്രാഥമികമായി പൊലീസ് ഇപ്പോള്‍ കേസ് രജിസറ്റര്‍ ചെയ്തിരിക്കുന്നത്. പെൻഷൻ അടക്കം ഒരു ആനുകൂല്യത്തിനും ബിജുലാലിന് അർഹതയുണ്ടാവില്ല. നോട്ടീസ് പോലും നൽകാതെയുള്ള പിരിച്ചുവിടൽ ഉത്തരവ് നിയമപരമായി നിലനിൽക്കുമെന്ന് ധനവകുപ്പ് വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam