Mon. Dec 23rd, 2024
മുംബൈ:

പ്രളയ ഭീഷണി നേരിടുന്ന മുംബൈയിലും സമീപ ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ‍് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് മുംബൈ നഗരത്തിലെ പല മേഖലകളും വെള്ളത്തിനടിയിലായി. ഇതോടെ അവശ്യ സേവനങ്ങളൊഴികെ നഗരത്തിലെ മറ്റെല്ലാ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. സബർബൻ ട്രെയിനുകളുടെ സർവ്വീസ് ഉൾപ്പടെ മറ്റെല്ലാ പൊതുഗതാഗതങ്ങളും നിർത്തിവെച്ചു. ഉച്ചയ്ക്ക് വേലിയേറ്റമുണ്ടാകുന്നതോടെ സ്ഥിതി വീണ്ടും മോശമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam