Sun. Jan 19th, 2025
ബംഗളുരു:

മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് പിന്നാലെ കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. താന്‍ കൊവിഡ് ബാധിതനാണെന്ന കാര്യം സിദ്ധരാമയ്യ ട്വിറ്ററിലൂടെയാണ് അറിയിച്ചത്‌. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും സ്വയം ക്വാറന്റീനില്‍ പോകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സിദ്ധരാമയ്യയെ മണിപ്പാല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി യെദ്യൂരപ്പയും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, കർണാടകയിൽ 4,752 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 2,500 കടന്നു. 

By Athira Sreekumar

Digital Journalist at Woke Malayalam