Mon. Dec 23rd, 2024

ഇടുക്കി:

പത്തനംതിട്ട ചിറ്റാറിൽ ഫാം ഉടമയായ മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട്  ആരോപണ വിധേയരായ രണ്ട് വനംവകുപ്പ് ഉദ്യോസ്ഥർക്ക് സസ്പെൻഷൻ. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ രാജേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ കെ പ്രദീപ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.  വനം വകുപ്പ് രേഖകളിൽ കൃത്രിമം കാട്ടിയെന്ന തെളിവുകള്‍ പുറത്തുവന്നതിനെ തുടർന്നാണ് നടപടി. ഇരുവരെയും  പ്രതിപ്പട്ടികയിൽ ചേർത്തേക്കുമെന്നും സൂചനയുണ്ട്.

 

By Binsha Das

Digital Journalist at Woke Malayalam